Thursday, July 17, 2014
നാട്ടുപച്ച
ഹരിതസങ്കല്പനം-
സാഹിത്യത്തിലും, പ്രകൃതിയിലും, രാഷ്ട്രീയത്തിലും.
യു.ജി.സി.സഹായത്തോടെയുള്ള
ദേശീയ സെമിനാര്‍
ആഗസ്റ്റ്
5,6- 2014
സുഹൃത്തേ,
ഇരിങ്ങാലക്കുട
സെന്റ് ജോസഫ്സ് കോളേജിലെ മലയാളവിഭാഗം ആഗസ്റ്റ് 5,6 തീയതികളില്‍ യു. ജി. സി.
സഹകരണത്തോടെ ദേശീയസെമിനാര്‍ നടത്തുന്നു. ഹരിതസങ്കല്പനം- സാഹിത്യത്തിലും,
പ്രകൃതിയിലും, രാഷ്ട്രീയത്തിലും എന്നതാണ് വിഷയം. ആഗസ്റ്റ് 5ന്
പ്രസിദ്ധഎഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശ്രീ. എം പി വീരേന്ദ്രകുമാര്‍
ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസ് അദ്ധ്യക്ഷത
വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം. എല്‍ എ അഡ്വ. ശ്രീ തോമസ് ഉണ്ണിയാടന്
ആശംസകള്‍ നേരും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ശ്രീ സുനില്‍ പി. ഇളയിടം, ശ്രീ സി.
ആര് നീലകണ്ഠന്, ശ്രീ മുഹമ്മദ് അഹമ്മദ്, ശ്രീ ജി. വേണുഗോപാല്‍ എന്നിവര്‍
ക്ലാസുകള്‍ നയിക്കും. പ്രമുഖ വിഷചികിത്സാവിദഗ്ദ ശ്രീമതി വിമല അന്തര്‍ജ്ജനം,
പ്രഗത്ഭവൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍. എ. നസീര്‍ തുടങ്ങിയവര്‍
സെമിനാറിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുമായി സംവാദം നടത്തും. സെമിനാറില്‍ അനവധി
കലാലയങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഹരിതാഭരണം എന്ന കവിതയുടെ രംഗാവിഷ്കാരവും സെമിനാറില്‍ നടക്കും. ആഗസ്റ്റ് ആറിനു
നടക്കുന്ന സമാപന സമ്മേളനത്തില്‍ കോളേജിന്റെ സുവര്‍ണ്ണജൂബിലി പ്രമാണിച്ച്
മലയാളവിഭാഗം ഏര്‍പ്പെടുത്തിയ മികച്ച മലയാളം ക്ലബ്ബിനുള്ള പുരസ്കാരസമര്‍പ്പണവും
നടക്കും. സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവര്‍ പ്രബന്ധങ്ങളുടെ പൂര്‍ണ്ണരൂപം
ആഗസ്റ്റ് 2ന് മുന്‍പ് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്.
വിശ്വസ്തതയോടെ,
ഇരിങ്ങാലക്കുട
ലിറ്റി
ചാക്കോ
17.7.2014 മലയാളവിഭാഗം
അദ്ധ്യക്ഷ
Subscribe to:
Posts (Atom)